കഴക്കൂട്ടം: പള്ളിപ്പുറത്ത് മത്സ്യഫെഡ് ജീപ്പും മഹീന്ദ്ര വാനുമിടിച്ച് ഒരാൾ മരിച്ചു. പോങ്ങുംമൂട് പ്രിയദർശിനി നഗർ കോട്ടയ്ക്കലിൽ ബിപിൻ ജേക്കബ് (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പള്ളിപ്പുറം താമരക്കുളത്താണ് അപകടം. ജീപ്പിലുണ്ടായിരുന്ന മജീദ് (മത്സ്യ തൊഴിലാളി യൂണിയൻ സി.ഐടിയു തൃശൂർ ജില്ലാ സെക്രട്ടറി), എറണാകുളും നോർത്ത് പറവൂർ സ്വദേശിയും പറവൂർ ബ്ലോക്ക് പഞ്ചായത്ത് മാല്യങ്കര ഡിവിഷൻ അംഗവുമായ കെ.സി രാജീവ്, എറണാകുളം ഉദയംപേർ സ്വദേശി രഘുവരൻ, ഡൈവർ സുരേഷ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരിൽ മൂന്നുപേർ മത്സ്യഫെഡ് ഡയറക്ടർ ബോർഡ് മെമ്പർമാരാണ്. ഇവർ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു.
പലചരക്കുമായി എതിരെ വരികയായിരുന്ന വാനുമായി ഇടിക്കുകയായിരുന്നു ജീപ്പ് . ബിപിൻ ജേക്കബാണ് വാൻ ഓടിച്ചിരുന്നത്.സുഗന്ധ വ്യഞ്ജന ബിസിനസായിരുന്നു ബിപിന്. ഫയർഫോഴ്സും മംഗലപുരം പൊലീസും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തങ്കിലും ബിപിൻ മരിച്ചിരുന്നു .ലോക്ക് ഡൗൺകാലത്ത് റോഡ് ഒഴിഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ അമിതവേഗതയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിലെ ഡോ. മെഴ്സിയാണ് ബിപിന്റെ ഭാര്യ.മക്കൾ: ജോർജ് കെ. നൈനാൻ ( ന്യൂസിലൻഡ് ), ജേക്കബ് കെ. നൈനാൻ ( എം. ബി. ബി.എസ് വിദ്യാർത്ഥി, കോലഞ്ചേരി മെഡി. കോളേജ് ). സംസ്കാരം പിന്നീട് .