തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് കേരളാ ബാങ്കിലൂടെ പ്രത്യേക സ്വർണ്ണ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് ശതമാനം മാത്രമായിരിക്കും പലിശ. നാല് മാസം കാലാവധിയുണ്ടാകും. 50,000 രൂപ വരെ വായ്പ ലഭിക്കും.പ്രോസസിംഗ് , സർവ്വീസ് , ഇൻഷ്വറൻസ് ചാർജുകൾ ഉണ്ടാവില്ല. കേരളാ ബാങ്കിന്റെ സംസ്ഥാനത്തെ 779 ശാഖകളിലും 20 മുതൽ വായ്പ ലഭ്യമാണ്.

കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ സംഭരിച്ച കശുഅണ്ടി കൊല്ലത്തെ സംസ്ക്കരണ ശാലകളിലെത്തിക്കാൻ പ്രത്യേക അനുമതി നൽകും.. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ഇത് ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്.. അങ്കണവാടിയിലെ കുട്ടികൾക്ക് മേയ് 15 വരെ ഭക്ഷണവസ്തുക്കൾ വീട്ടിലെത്തിക്കും..