തിരുവനന്തപുരം : സ്റ്റാച്യുവിലെ കേരള ഹൗസ് ഹോട്ടൽ ഉടമ പേട്ട അക്ഷരവീഥി അയണിക്കാട് നഗറിൽ കാഞ്ഞൂപറമ്പിൽ കുട്ടനാട് ഹൗസിൽ കെ.എം. കുഞ്ചപ്പൻ ( 71 ) നിര്യാതനായി. സ്റ്റാച്യുവിൽ ആരംഭിച്ച കേരള ഹൗസ് ഹോട്ടലിൽ മദ്ധ്യകേരളത്തിലെ നാടൻ വിഭവങ്ങളായിരുന്നു പ്രത്യേകത. കോവളത്തെ ഫോർ സ്റ്റാർ ഹോട്ടലായ ബെലയറിൽ ഫ്രണ്ട് ഓഫീസ് മേനേജരായാണ് കുട്ടനാട് നെടുമുടിയിൽ നിന്ന് 1976 ൽ കുഞ്ചപ്പൻ തലസ്ഥാനത്ത് എത്തുന്നത്. 1980ൽ സ്റ്റാച്യുവിൽ കേരളഹൗസ് റസ്റ്റാറന്റ് തുടങ്ങി. വിഭവങ്ങളുടെ രുചിഭേദങ്ങൾ കേട്ടറിഞ്ഞ് രാഷ്‌ടീയക്കാരും സിനിമക്കാരുമടക്കം ഇവിടത്തെ നിത്യസന്ദർശകരായിരുന്നു. പിന്നീട് പാർട്ണർമാർ മാറുകയും സ്വന്തമായി സ്ഥാപനത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. 2006ൽ എ.കെ.ജി സെന്ററിന് സമീപത്തായി കുട്ടനാട് റസ്റ്റോറന്റ് എന്ന മറ്റൊരു സ്ഥാപനം ആരംഭിച്ചു. ആലപ്പുഴ നെടുമുടി കാഞ്ഞൂപ്പറമ്പിൽ വാടയിൽ പരേതരായ മാത്തച്ചൻ - അന്നമ്മദമ്പതിമാരുടെ മകനാണ്. ഭാര്യ : മേരിക്കുട്ടി കുഞ്ചപ്പൻ.
മക്കൾ : അന്നൂ കുഞ്ചപ്പൻ, ചിന്നൂകുഞ്ചപ്പൻ . മരുമക്കൾ : അലൻ ജേക്കബ്, ജിജോ കുരുവിള. സംസ്‌കാരം പി.എം.ജി ലൂർദ്ദ് പള്ളിയുടെ ഇവാനിയോസ് നഗർ സെമിത്തേരിയിൽ നടന്നു