തിരുവനന്തപുരം :കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവരുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്കായി 'ബാലമിത്രം' എന്ന പേരിൽ ടെലിഫോൺ കൗൺസലിംഗ് സംവിധാനം ആരംഭിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ സംസ്ഥാന വനിതാ വികസന കോർപറേഷനുമായി ചേർന്നാണ് ബാലമിത്രം ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസിക സംഘർഷങ്ങൾ കണ്ടെത്തി വേണ്ട ഇടപെടലുകൾ നൽകുന്നതിനായി സേവനം ആവശ്യമായ ജീവനക്കാർക്ക് 8281381357 എന്ന നമ്പരിൽ വിളിക്കാം. കുട്ടികളിൽ കൊവിഡുമായി ബന്ധപ്പെട്ട് അമിത ഉത്കണ്ഠയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു ലഘുവായ ചെക്ക് ലിസ്റ്റും (www.cdckerala.org) ഇതിനായി വികസിപ്പിച്ചു. രക്ഷിതാക്കൾക്ക് ഇതുപയോഗിച്ച് കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും ആവശ്യമുള്ളവർക്ക് രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെ ടെലിഫോൺ കൗൺസലിംഗ് സൗകര്യവും ലഭ്യമാകും.