തിരുവനന്തപുരം: പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാൻ സർക്കാർ പ്രത്യേക ആറംഗ സമിതി രൂപീകരിച്ചു. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സമിതിയെ നിയോഗിച്ചത്. സമിതി ചെയർമാനായി ആസൂത്രണ ബോർഡ് അംഗം ബി ഇക്ബാലിനെ തെരഞ്ഞെടുത്തു. എം.ജി സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ്, കേരള സർവകലാശാല പ്രോ വിസി അജയകുമാർ എന്നിവരാണ് അംഗങ്ങൾ.സമിതി ഒരാഴ്‍ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
അതേസമയം, 2020 ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷകൾ ഉൾപ്പെടെ മാറ്റിയതായി പി.എസ്‍.സി ഇന്നലെ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടി വച്ചിട്ടുണ്ട്.