പാറശാല: സ്വന്തമായി ഒരു സൈക്കിളെന്ന സ്വപ്നവുമായി വർഷങ്ങളായി സ്വരൂപിച്ച 7000 രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി എട്ടാം ക്ലാസ് വിദ്യാർത്ഥിനി മാതൃകയായി . വെള്ളറട കൃഷ്ണപുരം ആന്റോ ഹട്ടിൽ ശിവേന്ദ്രലാലിന്റെ മകളും ചെറുവല്ലൂർ സെന്റ് അന്റോണീസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ആനി തെരസയാണ് കൊവിഡ് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ തന്റെ സമ്പാദ്യം സംഭാവനയാക്കിയത്. രക്ഷിതാവിനൊപ്പം കഴിഞ്ഞ ദിവസം വെള്ളറട പൊലീസ് സ്‌റ്റേഷനിലെത്തിയ ആനി തെരസ തുക സി.ഐ ശ്രീകുമാറിന് കൈമാറി.