ന്യൂഡൽഹി: സാമ്പത്തിക ഉണർവിന് പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക് .പലിശ നിരക്ക് കുറച്ചിട്ടുണ്ട്. റിവേഴ്സ് റിപ്പോ നിരക്ക് കാൽ ശതമാനമാണ് കുറച്ചത്. നിരക്ക് 4ശതമാനത്തൽ നിന്ന് 3.75 ശതമാനമായാണ് കുറച്ചത്. എന്നാൽ, റിപ്പോനിരക്കിൽ മാറ്റമില്ല. ചെറുകിട ഇടത്തം മേഖലകൾക്ക് 50,000 കോടിയുടെ സഹായം നൽകും. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60ശതമാനം അധിക ഫണ്ട്, നബാർഡ്, സിഡ്ബി, എൻ.എച്ച്.ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ് എന്നിവയും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. കൊവിഡ് സാമ്പത്തിക മേഖലയിൽ സ്ഥിതി ഗുരുതരമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സാഹചര്യം ആർ.ബി.ഐ സസൂഷ്മം വിലയിരുത്തുന്നുണ്ട്. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 2008-09 ശേഷം സാമ്പത്തിക രംഗം നേരിടുന്ന എറ്റവും വലിയ തകർച്ചയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യ 1.9 ശതമാനം വളർച്ചാനിരക്ക് നിലനിറുത്തുമെന്നാണ് പ്രതീക്ഷ. 2021-22 കാലയളവിൽ 7.4 ശതമാന വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ജി 20 രാജ്യങ്ങളിൽ എറ്റവും കൂടിയ വളർച്ചാ നിരക്ക് ഇന്ത്യയ്ക്കായിരിക്കും.
പ്രതിസന്ധിക്കുശേഷം ഇന്ത്യ തിരിച്ചുവരും. രാജ്യത്തിന്റെ വിദേശനാണ്യം ശേഖരം ഭദ്രമാണ്. മാർച്ചിൽ വാഹന വിപണി ഇടിഞ്ഞു.ബാങ്കുകൾ അവസരത്തിനൊത്തുയർന്നു - അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആർ.ബി.ഐ ഗവർണർ വാർത്താസമ്മേളനം തുടങ്ങിയത്.
ആർ.ബി.ഐയുടെ നാല് ലക്ഷ്യങ്ങൾ
വിപണിയിൽ ധനലഭ്യത ഉറപ്പാക്കും
ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കും.
സാമ്പത്തിക സമ്മർദം കുറയ്ക്കും
വിപണിയുടെ പ്രവർത്തനം സുഖമമാക്കും.
ആർ.ബി.ഐ ഗവർണർ പറഞ്ഞത്
ബാങ്കുകളുടെ വായ്പാവിതരണത്തിൽ മാറ്റമില്ല
കയറ്റുമതി 34.6ശതമാനം താഴ്ന്നു
2008-09നുശേഷമുള്ള ഏറ്റവും വലിയ തകർച്ച
വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തും
വൈദ്യുതി ഉപഭോഗം 30ശതമാനം കുറഞ്ഞു
ചെറുകടി-ഇടത്തര വ്യവസായമേഖലയിൽ വൻ തകർച്ച
50,000 കോടി രൂപ ചെറുകിട മേഖലയ്ക്ക്
സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് 60ശതമാനം അധിക ഫണ്ട്.
നബാർഡ്, സിഡ്ബി, എൻ.എച്ച്.ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജ്
ബാങ്കുകൾ ഡിവിഡന്റ് നൽകരുത്.
സെപ്റ്റംബറിനുശേഷം പുനഃരവലോകനം