howard-finkel

കണക്ടികട്ട്: വേൾഡ് റസ്ലിംഗ് എന്റർടെയ്ൻമെന്റ് ( ഡബ്ലു.ഡബ്ലു.ഇ ) മുൻ റിംഗ് അനൗൺസറും ഡബ്ലു.ഡബ്ലു.ഇ ഹാൾ ഒഫ് ഫെയിമറുമായ ഹൊവാർഡ് ഫിൻകൽ അന്തരിച്ചു. 69 വയസായിരുന്നു. സ്ട്രോക്കിനെ തുടർന്നാണ് മരണം. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

' ദ ഫിംഗ് ' എന്ന സ്‌റ്റേജ് നെയ്‌മിൽ പ്രസിദ്ധനായ ഫിൻകൽ 1977ൽ മാഡിസൺ സ്ക്വയർ ഗാർഡനിൽ വച്ച് നടന്ന മത്സരത്തിലാണ് റിംഗ് അനൗൺസറായി ഡബ്ലു.ഡബ്ലു.ഡബ്ലു.എഫിൽ ( ഇന്നത്തെ ഡബ്ലു.ഡബ്ലു.ഇ ) അരങ്ങേറ്റം കുറിച്ചത്. 2009ലാണ് ഫിൻകലിനെ ഹാൾ ഒഫ് ഫെയിം നൽകി ആദരിച്ചത്. ന്യൂജേഴ്‌സിയിലെ ന്യൂവാർക്കാണ് ഫിൻകലിന്റ സ്വദേശം.