pooja

തിരുവനന്തപുരം: ഒറ്റപ്പാലത്ത് കാവിൽ ദർശനത്തിനെത്തിയ പതിനെട്ടു പേർ അറസ്റ്റിലായി. സ്ത്രീകൾ ഉൾപ്പെടെ 26 പേർക്കെതിരെ കേസെടുത്തു. ചാത്തൻകണ്ടാർ കാവിൽ ഉത്സവത്തിന് എത്തിയവർക്കെതിരെയാണ് നടപടി. നാടിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ഇവർ കാവിൽ എത്തിയത്.

ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലും ആരാധനാലയങ്ങളിൽ ജനങ്ങൾ എത്തുന്നതിന് നിരോധനമുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി തൃശൂർ പൂരംപോലും ഉപേക്ഷിച്ചിരുന്നു.