thomas-isaa

തിരുവനന്തപുരം:സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരം ഡി.എ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. സാലറി ചലഞ്ചിന് ബദൽ വഴികൾ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകൾ നടത്തുന്നതായാണ് വിവരം. അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുക.

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഡി.എ മരവിപ്പിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്. എന്നാൽ അത് പിന്നീട് നൽകേണ്ടിവരും.അതിനാൽ പ്രതീക്ഷിച്ച ഫലം ചെയ്യില്ല. അതിനാലാണ് ഡി.എ കുടിശിക മരവിപ്പിക്കണമെന്ന നിർദ്ദേശം സർക്കാർ പരിഗണിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഇപ്പോൾ 12 ശതമാനം ഡി.എ കുടിശികയുണ്ട്. ഇതുനൽകാൻ 2700കോടി രൂപ വേണം. സാലറി ചലഞ്ചിന് പകരം ഇൗ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നാണ് ഭരാണാനുകൂല സംഘടനകളുടെ അഭിപ്രായം.