കൊല്ലം:തിളച്ച മീൻകറി വീണ് മൂന്നുവയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊല്ലം കണ്ണനല്ലൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടുകാർ തമ്മിലുള്ള തർക്കത്തിനിടെയാണ് കുഞ്ഞിന്റെ ശരീരത്തിലേക്ക് കറി വീണതെന്നാണ് സംശയം. കുഞ്ഞിന്റെ മുത്തച്ഛനെയും പിതൃസഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.