isaac

തിരുവനന്തപുരം: റിസർവ് ബാങ്ക് ഇന്നുനടത്തിയ പ്രഖ്യാപനങ്ങൾ വെറും പൊള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ആർ.ബി.ഐ ഉൾക്കൊള്ളുന്നില്ല. സംസ്ഥാനങ്ങൾക്ക് അറുപതുശതമാനം പണം അധികം നൽകുമെന്ന വാഗ്ദാനം വെറും പൊള്ളയാണ്. വായ്പാ പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം പണിഗണിച്ചിട്ടില്ല. അതുപോലെ സുപ്രധാന വിഷയങ്ങളിൽ ആർ.ബി.ഐ മൗനം പാലിക്കുകയാണ്. വായ്പാമൊറട്ടോറിയം ഒരു വർഷമാക്കണം. മൊറൊട്ടോറിയം കാലത്തെ പലിശയും ഒഴിവാക്കണം. സാലറി ചലഞ്ചിന്റെ കാര്യത്തിൽ ഒരുമാസത്തിനുള്ളിൽ തീരുമാനമുണ്ടാവും- മന്ത്രി പറഞ്ഞു.