covid-death-china

ബെയ്ജിങ്: ഒടുവിൽ ചൈന ആ സത്യം വെളിപ്പെടുത്തി. കൊവിഡ് മരണനിരക്ക് നേരത്തെ പറഞ്ഞതായിരുന്നില്ല. അതിനേക്കാളും അപ്പുറത്താണ്. ചൈന നേരത്തെ വെളിപ്പെടുത്തിയ മരണ നിരക്ക് ശരിയല്ലെന്ന ലോകരാജ്യങ്ങൾ മുഴുവൻ പറഞ്ഞിരുന്നു. എന്നാൽ ചൈന അത് മറച്ച് വച്ച് പോരുകയായിരുന്നു. ഇപ്പോഴിതാ സത്യം പുറത്തുവന്നിരിക്കുന്നു. മരിച്ചവരുടെ കണക്ക് ചൈന തന്നെ തിരുത്തിയിരിക്കുകയാണ്.

പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യയിൽ വലിയ വർദ്ധനയാണ് ഉണ്ടായത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ മരിച്ചവരുടെ എണ്ണം 2579 അല്ല 3869 ആണെന്നാണ് പുതിയ കണക്ക്. തിരുത്തൽ പ്രകാരം ചൈനയിൽ മരണസംഖ്യയിൽ 39 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോൾ 4632 ആയി.

കാെവിഡ് വ്യാപനത്തെ തുടർന്ന് കർശന നടപടികളുമായി മുന്നോട്ടുപോയ ചൈനയിൽ രേഖപ്പെടുത്തിയ മരണസംഖ്യ സുതാര്യതയില്ലെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്.

ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,692 ആയി. 77,944 പേർ രോഗമുക്തി നേടി. നിലവിൽ 116 കൊവിഡ് രോഗികൾ ചികിത്സയിലുണ്ടൊന്നാണ് ചൈന ഇപ്പോൾ പറയുന്നത്. ചൈന നിരത്തുന്ന ഈ കണക്കുകളും ശരിയല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മരണ സംഖ്യയും രോഗബാധിതരുടെ എണ്ണവും ഇതിനേക്കാൾ അപ്പുറമെന്നാണ് കണക്കാക്കുന്നത്. ഒരു കള്ളം മറച്ച് വച്ച ചൈന മറ്റൊരു കള്ളം കാട്ടുകയാണെന്ന ആരോപണവും ശക്തമാണ്. എന്തായാലും സത്യം ഒരുനാൾ പുറത്തുവരും. അപ്പോൾ പുതിയ മരണ നിരക്കുകളുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.