വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമപഞ്ചായത്ത് കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിന് വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയും,സി.പി.എം വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റയും സഹായം എത്തിച്ചു.സമൂഹ അടുക്കളയ്ക്കായി സ്വരൂപിച്ച അവശ്യ സാധനങ്ങൾ സി.പി.എം വെഞ്ഞാറമൂട് ഏരി കമ്മിറ്റി സെക്രട്ടറി കെ.മീരാസാഹിബും,പതിനായിരം രൂപയുടെ ചെക്ക് സഹകരണ ബാങ്ക് സെക്രട്ടറി എ.എം.റൈസും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പിന് കൈമാറി.ബാബുരാജ്, ആർ.എസ്.ജയൻ,അൽ സജീർ തുടങ്ങിയവർ പങ്കെടുത്തു.ഒരു ദിവസം അഞ്ഞൂറ്റി അൻപത് പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്.