വെഞ്ഞാറമൂട്:കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിൽ പ്രവർത്തിച്ചുവരുന്ന നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെകമ്മ്യൂണിറ്റി കിച്ചണിന് പണം സ്വരൂപിച്ച്‌ നൽകി വെഞ്ഞാറമൂട്ടിലെ 'വെഞ്ഞാറക്കൂട്ടം' വാട്സ് ആപ് കൂട്ടായ്മ മാതൃകയായി.കൂട്ടായ്മയിലൂടെ സ്വരൂപിച്ച തുക ഗ്രൂപ്പ് അഡ്മിൻ മഞ്ചേഷ് രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പിന് കൈമാറി.ബിനു എസ്.നായർ,എസ്.അനിൽകുമാർ,അനിൽകുമാർ കാവറ തുടങ്ങിയവർ പങ്കെടുത്തു.