നെയ്യാറ്റിൻകര:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര കനറാ ബാങ്കിൽ സേവനങ്ങൾ ജനാലവഴിയാക്കിയത് തിരക്കിന് ഇടയാക്കുന്നതായി പരാതി.ഹാൻഡ് വാഷോ സാനിറ്റെെസറോ ഇവിടെയില്ലെന്നും ആരോപണമുണ്ട് പെൻഷൻകാരുൾപ്പടെ ദിവസേന നൂറോളം പേർ ബാങ്കിലെത്തുന്നുണ്ട്.ഒരേ സമയം രണ്ടു പേർക്ക് വീതം ബാങ്കിൽ പ്രവേശിക്കാമെന്നിരിക്കെ പൊതുജനങ്ങൾക്ക് പ്രവേശനം നിക്ഷേധിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവർ ഇടപെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.