തിരുവനന്തപുരം: കെ.എം.ഷാജിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ നടപടി ദുരിതാശ്വാസഫണ്ട് വിനിയോഗത്തിൽ സർക്കാരിനെ വിമർശിച്ചതിലുള്ള പ്രതികാരബുദ്ധിയാണെന്ന് മുസ്ളീംലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. ഇതുതന്നെയാണ് മോദി ഡൽഹിയിലും ചെയ്യുന്നത്. പിണറായി വിജയനെ വിമർശിച്ചാൽ ഇതാണ് അവസ്ഥ. നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും– അദ്ദേഹം പറഞ്ഞു. സർക്കാർ നീക്കം വിചിത്രമാണെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എയും പറഞ്ഞു.
വിജിലൻസ് കേസ് പകപോക്കലാണെന്നും.കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയതിനാൽ ഇതിൽ പലതും പ്രതീക്ഷിച്ചിരുന്നതാണെന്നുമായിരുന്നു കെ.എം ഷാജി നേരത്തേ പ്രതികരിച്ചത്.