vld-1

വെള്ളറട: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കോഴി ലോറിയിൽ കേരളത്തിലേക്ക് കടന്ന നാലുപേർ പിടിയിൽ. നാഗർകോവിൽ സ്വദേശികളായ ഷാനു,​മുത്തു,​വസന്ത്,​കൃഷ്ണൻ എന്നിവരാണ് ഇന്നലെ പിടിയിലായത്. അനധികൃതമായി ആളുകളെ കൊണ്ടുവന്നതിന് ഡ്രൈവർ ജ്ഞാനസിംഗിനെതിരെ (42) കേസെടുത്തു. കൂട്ടപ്പൂവിനു സമീപം ശീരവക്കാണിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വാഹനങ്ങളിൽ ആളുകൾ അനധികൃതമായി കേരളത്തിലേക്ക് കടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം വെള്ളറട സി.ഐ എം.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പടികൂടിയവരെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ടീമിന് കൈമാറി.