കിളിമാനൂർ:സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന പല വ്യഞ്ജന കിറ്റ് തയ്യാറാക്കുന്ന ഗോഡൗണി-ൽ ക്ഷീര കർഷകക്ഷേമനിധി ബോർഡ് ചെയർമാനും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ എൻ.രാജൻ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി.പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,യു.എസ് സുജിത്ത്,സപ്ളേ കോ എംപ്ലോയിസ് യൂണിയൻ എ.ഐ.ടി.യു.സി നേതാവ് മനോജ്, എ.ഐ .എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ബി.അനീസ്,എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് രതീഷ് വല്ലൂർ,എ.ഐ.വൈ.എഫ് പഴയകുന്നുമ്മേൽ മേഖല കമ്മിറ്റി സെക്രട്ടറി അരവിന്ദ് കളീലിൽ എന്നിവർ പങ്കെടുത്തു.