lockdown

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിന്റെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ സ്ഥാപനങ്ങൾ, വെറ്റില കർഷകർ, വക്കീലോഫീസുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങി. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കണം പ്രവർത്തനം. വെറ്റില കർഷകർക്ക് ആഴ്ചയിൽ ഒരുദിവസം വെറ്റില എടുക്കാം. ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളിൽ വീഡിയോ കോൺഫറസ് മുഖാന്തിരം നടക്കുന്ന വാദത്തിലേക്ക് തയ്യാറെടുക്കുന്നതിന് അത്യാവശ്യം ജീവനക്കാരെ വച്ച് വക്കീലോഫീസുകൾക്ക് പ്രവർത്തിക്കാം.

കോക്ലിയർ ഇംപ്ലാന്റ് റിപ്പയർ കടകൾ ദിവസവും രാവിലെ 10 മുതൽ 5 വരെ തുറന്നുപ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തടയുന്നതിനായുള്ള മുൻകരുതലുകൾ പാലിച്ചുവേണം ജീവനക്കാർ പ്രവർത്തിക്കാൻ.