നെയ്യാറ്റിൻകര: ലോക്ക് ഡൗൺ കാരണം വീടുകളിൽ അടച്ച് പൂട്ടിയിരിക്കേണ്ടി വന്ന ഗൃഹനാഥന്മാർക്കും സ്കൂൾ കുട്ടികൾക്കും കോവിഡ് കാല നിയന്ത്രണങ്ങളിൽ അയവ് വരുമെന്നറിഞ്ഞതോടെ പ്രതീക്ഷയിലാണ്. ബോറടിമാറ്റാൻ വിനോദങ്ങൾ അന്വേഷിച്ച് നടന്നവർ പുറത്തിറങ്ങാമെന്ന കാത്തിരിപ്പിലാണ്.
ആധുനിക ജീവിതശൈലിയിൽ നിന്നും പെട്ടെന്ന് ഒരു ദിവസം കൊണ്ട് അടച്ചുപൂട്ടൽ ജീവിതങ്ങളിലേക്ക് മടങ്ങിപ്പോകാൻ മിക്കവരും ഒന്നു പുറത്തിറങ്ങാനുള്ല തയ്യാറെടുപ്പിലാണ്.
ഓഫീസിലും മറ്റ് ജോലികൾക്കുമൊന്നും പോകാതെ വീട്ടിൽ അടഞ്ഞിരിക്കേണ്ടി വന്ന ഗൃഹനാഥന്മാരാണ് ഏറെ ദുരിതത്തിലായത്. കൃഷി വകുപ്പ് സൗജന്യമായി നൽകിയ പച്ചക്കറി വിത്ത് വീട്ടുമുറ്റത്ത് നട്ടുവളർത്തിയതും പ്രകൃതി സ്നേഹികളായ ചിലർക്കെങ്കിലും നല്ലകാലമായാണ് കരുതുന്നത്. അടച്ചുപൂട്ടിയുള്ള ശ്വാസം മുട്ടലിന് ഇനി വിരാമമാകുമല്ലോ.
ഓടിക്കളിയും ഒളിച്ചുകളിയുമൊക്കെ ഔട്ട് ഓഫ് ഫാഷനായി കരുതുന്ന ഇളം തലമുറക്കായി മൊബൈൽ ഫോണിലെ വിവിധ തരം ആപ്പുകൾക്ക് പിന്നാലെയാണിപ്പോൾ. മൊബൈൽ ഫോണിൽ മാത്തമാറ്റിക്സും ഇംഗ്ളീഷ് ഗ്രാമറും ജനറൽ നോളഡ്ജുമൊക്കെ സെർച്ചു ചെയ്താൻ ആവശ്യം പോലെ കിട്ടും. ചിലകുട്ടികൾ മൊബൈൽ വിജ്ഞാനത്തിന്റെ പുറകേ പോയപ്പോൾ ചിലർ പൂർണമായും കളിയെ ആശ്രയിച്ചു.
വീട്ടിലിരിക്കുന്ന ഭർത്താവും മക്കളും അമ്മമാർക്ക് നൽകിയ ഭാരിച്ച ജോലിയിൽ നിന്നും മുക്തി തേടുകയാണ് മിക്ക വീട്ടമ്മമാരും.