നെയ്യാറ്റിൻകര : അവധിക്കാലത്ത് കുട്ടികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധേശ്വരൻ ഫൗണ്ടേഷൻ നെയ്യാറ്റിൻകര സെല്ലുലാർ സിറ്റിയുമായി ചേർന്ന് സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരം സംഘടിപ്പിക്കുന്നു. ചിത്രകല,കഥ രചന,കവിതാ രചന,ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയാണ് മത്സര ഇനങ്ങൾ.രചനകൾ സെല്ലുലാർസിറ്റിയുടെ ഫേസ്ബുക്ക് വഴിയോ 9249599599 എന്ന വാഴ്സാപ്പിലൂടെയോ അയക്കണം.30 ആണ് അവസാനതീയതി.വിശദവിവരങ്ങൾക്ക് ഫോൺ: 7736996666.