നെയ്യാറ്റിൻകര:കേരളാ വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയുടെ കമ്മ്യൂണിറ്രി കിച്ചണിലേക്ക് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ സാധനങ്ങൾ സംഭാവന ചെയ്തു. സമിതി സംസ്ഥാന കമ്മറ്റി അംഗമായ കെ. ആൻസലൻ എം.എൽ.എ മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ള്യു.ആർ ഹീബയ്ക്ക് കൈമാറി.വൈസ് ചെയർമാൻ കെ.കെ. ഷിബു,സമിതി ഏരിയ സെക്രട്ടറി എം. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.സമിതി സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എം. ഷാനവാസ്, പി. ബാലചന്ദ്രൻനായർ, പി. പ്രദീപ് എന്നിവരും രാജേഷ് , എസ് .പുരുഷോത്തമൻ, രാജ്‌മോഹൻ, ഡി. മധുകുമാരൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സേവനം.