claas

തിരുവനന്തപുരം :കൊവിഡ് വഴിമുടക്കിയ പത്താംക്ലാസ് പരീക്ഷയെ നേരിടാൻ ഓൺലൈൻ ക്ലാസ് മുറിയിലൂടെ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് നെടുവേലി ഗവ. സ്‌കൂൾ അദ്ധ്യാപകർ. ഇനി നടക്കാനുള്ള ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷകൾക്കായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആയാസരഹിതമായി ചോദ്യങ്ങളെ നേരിടാൻ നടപ്പാക്കിയ പദ്ധതിയാണ് ശ്രദ്ധേയമായത്. ലോക്ക് ഡൗൺ ദിവസങ്ങളിൽ വീണുകിട്ടിയ അധിക ഒഴിവ് ദിവസങ്ങളെ കുട്ടികൾക്കായി എങ്ങനെ പ്രയോജനപ്രദമായി മാറ്റാമെന്ന അദ്ധ്യാപകരുടെ ചിന്തയാണ് ഓൺലൈൻ ക്ലാസ് മുറിയിലെത്തിയത്. ഇക്കഴിഞ്ഞ 12ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാറാണ് ഓൺലൈൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്‌തത്. ജില്ലാ പഞ്ചായത്ത് അംഗം പി. ഉഷാകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വിജയകുമാരി തുടങ്ങിയവർ ഓൺലൈനിലെത്തി ആശംസ അറിയിച്ചിരുന്നു.