നെടുമങ്ങാട് :നഗരസഭ കമ്മ്യുണിറ്റി കിച്ചണിലേയ്ക്ക് ശ്രീനാരായണ മതാതീത കേന്ദ്രം ജില്ലാ കമ്മിറ്റി സ്വരൂപിച്ച പച്ചക്കറി നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ മതാതീത കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി വാവറയമ്പലം സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി.അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.പോത്തൻകോട് വിജയൻ,സംസ്ഥാന എക്സി.അംഗം സഹദേവൻ ആശാരി, ജില്ല സെക്രട്ടറി ജി.എൽ അഖിലേഷ് കുമാർ,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,കൗൺസിലർമാരായ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.