ആറ്റിങ്ങൽ: കേരളത്തിന് കൈത്താങ്ങായി ആറ്റിങ്ങലിലെ സുമനസുകൾ 1,05,38,558 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആറ്റിങ്ങൽ നഗരസഭയിലെത്തി സംഭാവനകൾ ഏറ്റുവാങ്ങി. അഡ്വ:ബി.സത്യൻ എം.എൽ.എ ശേഖരിച്ച 2 ലക്ഷം രൂപയുടെ ചെക്കും കൗൺസിൽ ഹാളിൽ വച്ച് മന്ത്രിക്ക് കൈമാറി. ഭഗവതി ലോട്ടറീസ് ഉടമ തങ്കരാജൻ ഒരു ലക്ഷം, ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണ ബാങ്ക് 15,12, 870 രൂപ, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം, ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് 15 ലക്ഷം, വക്കം സർവീസ് സഹകരണ ബാങ്ക് 15,02,0 62 രൂപ, കരവാരം സർവീസ് സഹകരണ ബാങ്ക് ആദ്യ ഗഡുവായ 6,08, 626 രൂപ, മണ്ഡലത്തിലെ വിവിധ സഹകരണ സംഘങ്ങൾ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർക്ക് നൽകിയ 50 ലക്ഷം രൂപ, കായികാദ്ധ്യാപകനായ ഷാജി നൽകിയ ഒരു മാസത്തെ പെൻഷൻ തുക എന്നിവ ഉൾപ്പെടെയാണ് മന്ത്രിക്ക് കൈമാറിയത്.