നെടുമങ്ങാട് :കേരള ഫയർ വർക്സ് ലൈസൻസീസ് ആൻഡ് എംപ്ളോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീചിത്രാ ഹോമിലേക്ക് മാസ്ക് സംഭാവന ചെയ്തു.മുൻ മന്ത്രി വി.എസ്.ശിവകുമാർ എം.എൽ.എയിൽ നിന്നും വാർഡൻ പ്രഭാകുമാരി ഏറ്റുവാങ്ങി.സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുബോധൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പുലിയൂർ ജി.പ്രകാശ് സ്വാഗതം പറഞ്ഞു.തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ജയരാമൻ,വാർഡന്മാരായ, ശ്രീജ,ബിൻസ്,ഷിബു,വിജയകുമാർ എന്നിവർ പങ്കെടുത്തു.