വക്കം:വക്കം മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റിന്റെ ഫ്ളക്സിൽ കോൺഗ്രസ്‌ മെമ്പറെക്കുറിച്ചുള്ള പോസ്റ്റർ പതിക്കുകകയും ഫ്ലക്സ് മഷി കൊണ്ട് വികൃതമാക്കുകയും ചെയ്തതായി പരാതി. വക്കത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നടക്കുന്ന സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനെ ബി.ജെ.പി നേരത്ത ശക്തമായി അപലപിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ഫ്ളക്സ് നശിപ്പിച്ചതെന്ന് ബി.ജെ.പി.വക്കം മണ്ഡലം പ്രസിഡന്റ് സജി ശശിധരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുവന്നു. കടയ്ക്കാവൂർ സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അടുത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.