പാലോട്: ലോക്ക് ഡൗൺ കാലം പലവിധത്തിലുള്ള പ്രവർത്തനങ്ങളുമായി സമയം ചെലവഴിക്കുന്നവരാണ് പലരും. എന്നാൽ അതിൽ നിന്നും വ്യത്യസ്തപ്പെട്ട് നിൽക്കുകയാണ് അദ്ധ്യാപക ദമ്പതികളായ ക്ലിറ്റസ് തോമസും ബീനാ മാർഗരറ്റും. തങ്ങളുടെ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ലക്ഷ്യത്തിലാണ് ഇരുവരും. സ്കൂളിലേക്ക് വേണ്ട ബക്കറ്റുകൾ നിർമ്മിക്കുന്ന തിരക്കിലാണ്. നന്ദിയോട് ഗവ: എൽ പി എസ് അദ്ധ്യാപകനാണ് ക്ലീറ്റസ് തോമസ്, കരിമൺ കോട് ഗവ: എൽ പി.എസ് അദ്ധ്യാപികയാണ് ബീനാ മാർഗരറ്റ്. മക്കളായ അലീലയും അലനും നന്ദിയോട് സ്കൂളിലെ വിദ്യാർത്ഥികളാണ്.

ലോക്ക് ഡൗൺ കാലത്തെ ബക്കറ്റ് നിർമ്മാണത്തിനൊപ്പം വീട്ടിൽ ഔഷധ സസ്യങ്ങളും ഇവരുടെ വീട്ടിൽ പരിപാലിക്കുന്നുണ്ട്. ഒപ്പം കൃഷിയും. സർക്കാർ ഹരിത കേരളം മിഷൻ്റെ ആഹ്വാന പ്രകാരം കോവിഡ് കാലം കൃഷിയിലും ഒരു കൈ നോക്കി. വാഴ, പയർ, ചീര, വെണ്ട, വഴുതന, വള്ളി ചീര, നിത്യവഴുതന, പടവലം, വെള്ളരി തുടങ്ങിയവയെല്ലാം ഇവരുടെ വീട്ടു വളപ്പിൽ കൃഷിചെയ്യുന്നുണ്ട്.

വയറുവേദനക്ക് ഫലപ്രദമായ അത്തിയും, കിഡ്നി സ്റ്റോൺ സംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന കല്ലുവാഴയും അദ്ധ്യാപക ദമ്പതികളുടെ ഔഷധ തോട്ടത്തിൽ വിളയുന്നു