kiran

കിളിമാനൂർ: കൃഷി രീതികളിലും ലഭ്യമായ പുരയിടങ്ങളുടെ അളവിലും വ്യത്യാസമുണ്ടായെങ്കിലും മലയാളിക്ക് കൃഷി എന്നും പ്രിയപ്പെട്ടതാണ്. ലോക്ക് ഡൗൺ ദിവസങ്ങളിൽ മലയാളികൾ വിരസത മാറ്റാൻ ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്നായി കൃഷി മാറിയതിന് പിന്നിലും ഇതേ കാരണമാണ്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ആയപ്പോഴും ഫേസ്ബുക്കിലെ ' കൃഷിഭൂമി കൂട്ടായ്‌മ ' തിരക്കിലാണ്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കേണ്ടത് അത്യാവശ്യമായ ഘട്ടമാണിത്. അങ്ങനെ ചിന്തിച്ചു കൃഷിയിലേക്ക് തിരിഞ്ഞവർക്ക് ഏറെ സഹായകവും ഉപകാരപ്രദവുമാണ്‌ കൃഷിഭൂമി കൂട്ടായ്‌മ. ലോക്ക് ഡൗൺ കാലത്തും കൃഷിയുമായി ബന്ധപ്പെട്ട വ്യത്യസ്‌തമായ ചലഞ്ചുകളുമായി അംഗങ്ങൾ ഗ്രൂപ്പിൽ സജീവമാണ്.