കിളിമാനൂർ:ലോക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന തൊളിക്കുഴി വട്ടലിൽ കോളനിയിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന നൂറിൽപരം കുടുംബങ്ങൾക്ക് തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് എ.എം.ഇർഷാദ്, ജനറൽ സെക്രട്ടറിഎം.തമീമുദ്ദീൻ,ജെ.ഷാജു,ടി.താഹ,എ.അനസ്,ബി.ഷാജി,എ.ആർ.ഷമീം, നിസാർ കുന്നുംപുറം,രഞ്ജിത്ത്,അൽ അമീൻ,അരുൺരാജ്, ഉമേഷ്‌ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.വാട്സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അടയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും,കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും,തൊളിക്കുഴിയിലും സമീപപ്രദേശങ്ങളിലും സൗജന്യ മാസ്ക് വിതരണവും നടത്തിയിരുന്നു.