തിരുവനന്തപുരം: വയനാട് കാട്ടിക്കുളം ചെക്കുപോസ്റ്റിൽവച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ലോറി ഡ്രൈവറുടെ പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. ട്രാൻസ്‌പോർട്ട് കമ്മിഷണറോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
സംസ്ഥാനത്തിന് പുറത്ത് നിന്നും പച്ചക്കറിയുമായി എത്തിയ ലോറിയുടെ ഡ്രൈവർ മെൽവിനാണ് മർദനമേറ്റെന്ന് പരാതിപ്പെട്ടത്. ചെക്കുപോസ്റ്റിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും നൽകാത്തതിനെ തുടർന്ന് കഴുത്തിന് അടിക്കുകയുമായിരുന്നുവെന്ന് ലോറി ഡ്രൈവർ ഫേസ്ബുക്ക് ലൈവിൽ പറയുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അന്വേഷണത്തിന് മന്ത്രി നിർദേശിച്ചത്.