പൂവാർ:എസ്.എൻ.ഡി.പി യോഗം കരുംകുളം ശാഖ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ മൂലം ദാരിദ്ര്യം അനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്കായുള്ള ഭക്ഷ്യധാന്യവും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു.വനിതാ സംഘം പ്രസിഡന്റ് എസ്.മല്ലികാ ആര്യദേവൻ,വൈസ് പ്രസിഡന്റ് കെ.പ്രസന്ന സേനൻ,സെക്രട്ടറി ജലജാപ്രസന്നൻ,ട്രഷറർ ഷീജാ സജികുമാർ,കമ്മിറ്റി അംഗങ്ങളായ അശ്വനി ജി കൃഷ്ണൻ,ബിനു മധു തുടങ്ങിയവർ നേതൃത്വം നൽകി.