തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ നിന്നു നാട്ടിലേക്ക് വരാൻ താല്പര്യമുള്ളവരെ തിരിച്ചെത്തിക്കണമെന്നും രോഗപ്രതിരോധ നടപടികളും ആശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കണമെന്നും എൻ.ആർ.ഐ.കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ഡോ. എസ്.അഹമ്മദ് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിലിൽ അഭ്യർത്ഥിച്ചു.

ദേശീയ പ്രവാസി ഭാരതീയ പുനരധിവാസ കൗൺസിൽ രൂപീകരിക്കണം. ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിക്കും നിവേദനം നൽകി.