മലയിൻകീഴ്:കുടുംബശ്രീ തയ്യാറാക്കിയ മാസ്ക് വിതരണം മലയിൻകീഴ് ശ്രീകൃഷ്ണപുരം വാർഡിൽ പഞ്ചായത്ത് അംഗം എസ്.ചന്ദ്രൻനായരുടെ നേതൃത്വത്തിൽ നടന്നു.ശ്രീകൃഷ്ണപുരം റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.സുനിൽകുമാർ മാസ്ക് ഏറ്റുവാങ്ങി.ഫോറം ജനറൽ സെക്രട്ടറി കെ.ചന്ദ്രശേഖരൻനായർ,സെക്രട്ടറി ജി.എസ്.സുരേഷ്ബാബു,കുടുംബശ്രീ സി.ഡി.എസ്.അംഗം ബിന്ദു.ഒ.ജി എന്നിവർ പങ്കെടുത്തു.