ബാലരാമപുരം:ബാലരാമപുരം മണലി പുല്ലൈകോണം ഹാജറ മൻസിലിൽ എൺപതുകാരനായ സെയ്ദു മുഹമ്മദിന് ലഭിച്ച ക്ഷേമ പെൻഷനിൽ നിന്ന് മരുന്ന് വാങ്ങാനുള്ളതെടുത്തിട്ട് ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി വിഷുദിനത്തിൽ സി.പി.എം നേമം ഏര്യാകമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ വീട്ടിലെത്തി കൈമാറി.ഏര്യാ കമ്മിറ്റിയംഗം ബാബുജാൻ, സിറാജുദ്ദീൻ, എ.നാസിമുദ്ദീൻ, അബ്ദുൽ സലാം എന്നിവർ ഒപ്പമുണ്ടായിരുന്നു.