കോവളം: പാചകവാതക സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നത് പരിഭ്രാന്തി പരത്തി. കല്ലിയൂർ കുന്നത്തുമേലെ ഷിജുവിന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഏജൻസിയിൽ നിന്നുമെത്തിച്ച സിലിണ്ടറിന്റെ അടിഭാഗത്തു നിന്നാണ് ഗ്യാസ് ലീക്കായത്. വിഴിഞ്ഞത്തു നിന്നും ഫയർഫോഴ്സ് യൂണിറ്റെത്തി സിലിണ്ടർ സമീപത്തെ കനാലിലെ വെള്ളത്തിൽ താഴ്‌ത്തി. തുടർന്ന് ഗ്യാസ് ഏജൻസി അധികൃതരെത്തി സിലിണ്ടർ പുറത്തെടുത്ത് സോപ്പ് ഉപയോഗിച്ച് താത്കാലികമായി ചോർച്ചയടച്ചു. ഇതിനുശേഷം സിലിണ്ടർ പരിശോധനയ്‌ക്കായി കൊണ്ടുപോയി.