പാറശാല: ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ തേനീച്ച കർഷകരെ രക്ഷിക്കാൻ പ്രത്യേക പദ്ധതി വേണമെന്ന ആവശ്യം ശക്തമാകുന്നു. ചെങ്കൽ മര്യാപുരം മഹാത്മാ ഗാന്ധി സ്‌മാരക സംഘത്തിൽ തേനീച്ച കൃഷിയെ ആശ്രയിച്ച് കഴിയുന്ന 300ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്. ഒരോ ജില്ലകളിലുമെത്തി കൂട് സ്ഥാപിച്ച് തേൻ ശേഖരണം നടത്തിയിരുന്ന ഇവർക്ക് ലോക്ക് ഡൗൺ പ്രഖ്യാപനം വലിയ തിരിച്ചടിയായി. ജനുവരി-മെയ് കാലയളവിൽ നടക്കേണ്ട ശേഖരണം പ്രതിസന്ധിയിലായി. പരിചരണവും ശേഖരണവും കൃത്യമായി നടന്നില്ലെങ്കിൽ സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും ഇളവുകൾ അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.