തിരുവനന്തപുരം : ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ 20ന് ശേഷം സർക്കാർ ഇളവുകൾ അനുവദിക്കുമ്പോൾ സ്വർണാഭരണ വ്യാപാര, അനുബന്ധ മേഖലകൾക്ക്കൂടി തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്ന അക്ഷയ തൃതീയ 26നാണ്. അക്ഷയതൃതീയയ്ക്ക് മുമ്പ് രണ്ടുദിവസംകൂടി തുറക്കാൻ അനുവദിച്ചാൽ ഉപഭോക്താക്കൾക്ക് സ്വർണം ബുക്കുചെയ്യാനും തിരക്ക് ഒഴിവാക്കി അക്ഷയതൃതീയ ദിവസം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വർണം വാങ്ങാനും കഴിയും. അതിനാൽ സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് സ്വർണക്കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.