v-muraleedharan-

തിരുവനന്തപുരം:ലോക്ക് ഡൗൺ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകാൻകേന്ദ്ര സർക്കാർ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.


തുക മടക്കി നൽകില്ലെന്നും മറ്റൊരു തീയതിയിൽ യാത്ര അനുവദിക്കാമെന്നും വിമാന കമ്പനികൾ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് പ്രവാസികളുടെ പരാതി പ്രധാനമന്ത്രിക്ക് ലഭിച്ചതോടെയാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്.
കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്നവർക്ക് മടക്കയാത്രയ്ക്കുള്ള എമർജൻസി സർട്ടിഫിക്കറ്റിന് ഫീസ് ‌ഈടാക്കില്ല. കുവൈറ്റിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.