വർക്കല :ശിവഗിരി മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുധർമ്മ പ്രചാരണസഭാ വർക്കല മണ്ഡലം കമ്മിറ്റിയുടെ യൂണിറ്റുകളായ പ്ളാവഴികം,വിളഭാഗം, ചെറുപൊട്ടൻകുഴി,മേൽവെട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ സായാഹ്ന ഭക്ഷണ പൊതി വിതരണം നടത്തി.പൊതി വിതരണത്തിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് എസ്.എച്ച്.ഒ ചന്ദ്രദാസ് നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു,സെക്രട്ടറി ഷാജി ഗോപിനാഥൻ,ജോയിന്റ് സെക്രട്ടറി കോഹിന്നൂർ,റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിം,ഭാരവാഹികളായ സലിം സദാശിവൻ, പ്രിജു എന്നിവർ പങ്കെടുത്തു.