apr17f

ആറ്റിങ്ങൽ: സഹോദരിമാർ ഒരേദിവസം ഒരേ സമയം മരിച്ചു. വെണ്ണിയോട് പുത്തൻവിള വീട്ടിൽ പരേതരായ ശിവരാമസ്വാമിയുടെയും ഭവാനിയുടെയും മക്കളാണ്. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പി.വി.എസ് സദനത്തിൽ പരേതനായ വിദ്യാസാഗറിന്റെ ഭാര്യ സുകേശിനി (88)​ ലണ്ടനിൽ വെള്ളിയാഴ്ച ലണ്ടൻ സമയം രാവിലെ 5നും സഹോദരി ആലംകോട് എസ്.ജി.എ ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സുനന്ദ (82)​ രാവിലെ 10.15 ന് നാട്ടിലുമാണ് മരിച്ചത്. സമയക്രമം നോക്കുമ്പോൾ ഏകദേശം ഒരേ സമയത്താണ് ഇവർ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സുകേശിനിയുടെ മക്കൾ: മംഗള വദനൻ,​സരസ്വതി,​ഉമ,​സിന്ധു. മരുമക്കൾ: ലത,​ പ്രേംനാഥ്,​ പ്രദീപ്,​രജീവ്. സുനന്ദയുടെ മക്കൾ: ഗീത,​രഞ്ജിത്ത്. മരുമക്കൾ: സത്യബാബു,​റീജ.