തിരുവനന്തപുരം : മൃഗസംരക്ഷണ മേഖലയിലേക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും 5 കോടി രൂപ അനുവദിച്ച് ഉത്തരവായി. ഉത്സവങ്ങൾ മുടങ്ങിയതോടെ നാട്ടാനകൾക്ക് ഭക്ഷണം കൊടുക്കാൻ ബുദ്ധിമുട്ടുന്ന ആനയുടമകളെ കണ്ടെത്തി ആനയ്ക്ക് വേണ്ട ഭക്ഷണം എത്തിക്കാനും മറ്റു വളർത്തു മൃഗങ്ങൾക്ക് തീറ്റയും ഭക്ഷണവും ലഭ്യമാക്കാനുമാണ്‌ തുക അനുവദിച്ചിട്ടുള്ളത്.