നെടുമങ്ങാട് : ലോക് ഡൗണിൽ വീടുകളിൽ സമയം ചെലവിടുന്നവർക്കായി പുസ്തകവായനയ്‌ക്ക് അവസരം ഒരുക്കി പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാല.ഗ്രന്ഥശാല ശേഖരത്തിലുള്ള ഏതു പുസ്തകവും ആവശ്യപ്പെടുന്നതനുസരിച്ച് വായനക്കാരന്റെ വീട്ടുപടിക്കൽ എത്തിക്കുന്നതാണ് പദ്ധതി.ലൈബ്രേറിയന്റെയോ ഭരണ സമിതി അംഗങ്ങളുടെയോ ഫോണിലേക്ക് അംഗത്വമുള്ളവർ വിളിച്ചാൽ അന്നുതന്ന പുസ്തകം വീട്ടിലെത്തിച്ചുനൽകും.വായിച്ചു തീരുന്ന മുറയ്ക്ക് മടക്കി നൽകിയാൽ അടുത്ത പുസ്തകവും നൽകും.ഫോൺ : 9446088687, 9495625705 ,9048554151 , 9446309404.