kk-shailaja

തിരുവനന്തപുരം: കാസർകോട് ചെർക്കള നെല്ലിക്കട്ടയിൽ തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുക.

നെല്ലിക്കട്ടയിൽ എ.പി. താജുദ്ദീൻ -നിസാമി ത്വയ്യിബ ദമ്പതികളുടെ അഞ്ച് മക്കളിൽ 13, 10, 8 വയസ്സുള്ള മൂന്ന് കുട്ടികൾക്കാണ് ഗുരുതരമായി തീപൊള്ളലേറ്റത്. 8 വയസുള്ള പെൺകുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഏഴിലും നാലിലും പഠിക്കുന്ന കുട്ടികളാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.