തിരുവനന്തപുരം: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ പരിധിയിൽ ഇന്നലെ 313 കേസുകൾ രജിസ്റ്റർ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കാണിത്. ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 319 പേരെ അറസ്റ്റു ചെയ്തു. 227 വാഹനങ്ങളും പിടിച്ചെടുത്തു. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടുകോണം അംഗൻവാടിക്ക് സമീപം താമസിക്കുന്ന മണികണ്ഠൻ സുഹൃത്ത് മഹി എന്നു വിളിയ്ക്കുന്ന മഹേഷ് എന്നിവരെ ചാരായം വാറ്റിയതിന് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് 50 ലിറ്റർ കോടയും മൂന്നരലിറ്റർ ചാരായവും പിടിച്ചെടുത്തു.