തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിലോ അതിന് ഒരു മാസം മുമ്പോ പി.എസ്.സിയിൽ നിന്ന് അഡ്വൈസ്
മെമ്മോയും നിയമനാധികാരിയിൽ നിന്ന് നിയമന ഉത്തരവും ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി നീട്ടി.സംസ്ഥാനത്തെ ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെയാണ് സമയപരിധി നീട്ടിയത്.ജോലിയിൽ പ്രവേശിക്കാനായി സമയം ദീർഘിപ്പിച്ച് നൽകി കാലാവധി കഴിഞ്ഞവർക്കും ഉത്തരവ് ബാധകമാണ്.