തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചെറുമകൻ ഇഷാന് കൈനീട്ടമായി കിട്ടിയ 3510 രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. തിരുവനന്തപുരം സ്വദേശികളായ അദ്വൈത് റാമും (2556 രൂപ) ആദിത്യ ലക്ഷ്മിയും (2025) വിഷുക്കൈനീട്ടം കൈമാറി. വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
ദുരിതാശ്വാസ നിധിയിലേക്കുള്ള മറ്റ് സഹായവും തുടരുകയാണ്. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള (ഒരു ലക്ഷം), മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി (5 ലക്ഷം), ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ആർ.രാജേന്ദ്രബാബു (2 ലക്ഷം), മുതിർന്ന അഭിഭാഷകൻ വി.ഗിരി (2 ലക്ഷം) എന്നിവരും സംഭാവന നൽകി.