തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ ഭാമായി അടച്ചിട്ട ബാർബർ ഷോപ്പുകൾ 25, ​ 26 തീയതികളിൽ തുറക്കും. ബാർബർ ഷോപ്പുകൾ ശനി, ‌ഞായർ ദിവസങ്ങളിൽ തുറക്കാൻ കഴിഞ്ഞ ദിവസം സർക്കാ‌ർ തീരുമാനിച്ചെങ്കിലും ഇതുൾപ്പെടെ എല്ലാ ഇളവുകളും 20 നു ശേഷമേ നിലവിൽ വരൂ. ജില്ലകളെ നാല് മേഖലകളായി തിരിച്ചുള്ള ലോക്ക് ഡൗൺ ഇളവുകൾക്ക് കേന്ദ്രാനുമതിയോടെയുള്ള ഉത്തരവ് ഇന്നലെ രാത്രിയിൽ ഇറങ്ങി. പുതുതായി പ്രഖ്യാപിച്ച ഇളവുകൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് ബാധകമാകില്ല. അവിടെ മേയ് മൂന്ന് വരെ സമ്പൂർണ ലോക്ക് ഡൗണാണ്.