ഓറഞ്ച് എ (ഏപ്രിൽ 24ന് ശേഷം)
ജില്ലകൾ: പത്തനംതിട്ട, എറണാകുളം, കൊല്ലം
ഓറഞ്ച് ബി (ഏപ്രിൽ 20ന് ശേഷം)
ആലപ്പുഴ, വയനാട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ
ഇളവുകൾ (ഹോട്ട്സ്പോട്ട് ഏരിയകളിലൊഴിച്ച്):
- മൃഗാശുപത്രികളും ഡിസ്പെൻസറികളും മെഡിക്കൽ ലാബുകളുമടക്കം എല്ലാ ആരോഗ്യസേവനങ്ങളും മഴക്കാല പൂർവ ശുചീകരണവും
- കാർഷികമേഖലയും അനുബന്ധസേവനങ്ങളുമായി ബന്ധപ്പെട്ടതെല്ലാം
-മത്സ്യബന്ധനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റുകൾ
-തേയില, കാപ്പി, ഏലം, റബ്ബർ തോട്ടങ്ങൾ (പരമാവധി 50ശതമാനം ജീവനക്കാർ)
-മുള, നാളികേരം, അടയ്ക്ക, കൊക്കോവ, മറ്റ് സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ പ്ലാന്റേഷൻ, കൊയ്ത്ത്, സംസ്കരണം, വില്പന
-പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ സംസ്കരണം, വിതരണം
-പൗൾട്രി ഫാമുകൾ, ഹാച്ചറികൾ മുതലായവ
-മൃഗസംരക്ഷണ കേന്ദ്രങ്ങൾ,
-മൃഗങ്ങളുടെ ഭക്ഷ്യപദാർത്ഥങ്ങൾ
-പൗൾട്രി ഉല്പന്നങ്ങൾ
-റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള ധനകാര്യസ്ഥാപനങ്ങൾ, എൻ.പി.സി.ഐ, സി.സി.ഐ.എൽ, സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങൾ, സഹകരണബാങ്കുകൾ
-എ.ടി.എം, ഐ.ടി വെൻഡർ ഉൾപ്പെടെ ബാങ്കിംഗ് സേവനമേഖല
-ബാങ്ക് ശാഖകളുടെ പ്രവർത്തനം സാധാരണ സമയക്രമമനുസരിച്ച്
-ബാങ്ക് ശാഖകളിൽ സുരക്ഷാക്രമീകരണം പ്രാദേശികഭരണകൂടങ്ങളൊരുക്കണം. സാമൂഹിക അകലം ഉറപ്പാക്കണം
-സെബിയും അനുബന്ധശാഖകളും
-ഇൻഷുറൻസ് റഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി, ഇൻഷുറൻസ് സർവീസുകൾ
-നോൺ ബാങ്കിംഗ് സ്ഥാപനങ്ങൾ,
-സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ
-കുട്ടികൾ, അംഗവൈകല്യം ബാധിച്ചവർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, വയോജനങ്ങൾ, വിധവകൾ തുടങ്ങിയവരുടെ അഭയകേന്ദ്രങ്ങൾ
-ഒബ്സർവേഷൻ ഹോമുകൾ, ആഫ്റ്റർ കെയർ ഹോമുകൾ
-സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, ഇ.പി.എഫ് പെൻഷൻ
-അംഗൻവാടികൾ വഴിയുള്ള ഭക്ഷ്യവിതരണം 15 ദിവസത്തിലൊരിക്കൽ കുട്ടികളുടെ വീടുകളിൽ
-ഓൺലൈൻ പഠനസംവിധാനം, ദൂരദർശൻ, മറ്റ് വിദ്യാഭ്യാസചാനലുകൾ
-സാമൂഹ്യ അകലവും മുഖാവരണവും നിർബന്ധമാക്കി തൊഴിലുറപ്പ് പദ്ധതി. ജലസേചന, ജലസംരക്ഷണ പ്രവർത്തികൾക്ക് മുൻഗണന. ഒരു ടീമിൽ 5 പേർ.
-എണ്ണ, പാചകവാതക വിതരണ മേഖല, പെട്രോൾ, ഡീസൽ, മണ്ണെണ്ണ മുതലായവ
-വൈദ്യുതി വിതരണം, തപാൽ
-ജലവിതരണം, തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള മാലിന്യസംസ്കരണം,
-ടെലികമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ
-അക്ഷയ കേന്ദ്രങ്ങൾ
-ചരക്കുകളുടെ ലോഡിംഗ്, അൺലോഡിംഗ് പ്രവർത്തനങ്ങൾ (എയർ, റെയിൽ,ജല മാർഗങ്ങളുൾപ്പെടെ)
-ഹൈവേകളിലെ ധാബകൾ, ട്രക്ക് റിപ്പയറിംഗ്കേന്ദ്രങ്ങൾ
-റെയിൽ, എയർപോർട്ട്, കപ്പൽ, സീപോർട്ട് ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ജില്ലാകളക്ടറുടെ പാസ് മുഖേന യാത്രാനുമതി
-കർശനമായ സാമൂഹ്യഅകലം പാലിച്ച് അവശ്യസാധന വില്പനകടകൾ (സമയനിയന്ത്രണമില്ല)
- ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, പാൽബൂത്തുകൾ, പൗൾട്രികടകൾ, പച്ചക്കറി, പഴക്കടകൾ എന്നിവ രാവിലെ 7 മുതൽ രാത്രി 7വരെ കർശന സാമൂഹ്യഅകലം പാലിച്ച്.
-വ്യക്തികൾ പുറത്തിറങ്ങുന്നത് കുറയ്ക്കാൻ കടയുടമകൾ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
-ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ഐ.ടി അനുബന്ധമേഖല (50ശതമാനം ജീവനക്കാർ), ഇലക്ട്രിഷ്യൻസ്, പ്ലംബർ മുതലായവർ
-റസ്റ്ററന്റുകൾ രാത്രി 7 വരെ, ടേക്ക് എവേ ഹോട്ടലുകൾ രാത്രി 8 വരെ
-ബാർബർ ഷാപ്പുകൾ (ശനി, ഞായർ)- എ.സി പാടില്ല, 2 പേർ മാത്രം ഒരു സമയം
- വ്യവസായമേഖല, റോഡുകൾ ഉൾപ്പെടെ വിവിധ നിർമാണ മേഖല
ഗ്രീൻസോൺ
കോട്ടയം, ഇടുക്കി
(24 ശേഷം കാര്യമായ ഇളവുകൾ)
റെഡ് സോൺ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം
(മേയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ)